ബ..ബ… ബാലന്‍ വക്കീല്‍ വരുന്നു

ബ..ബ… ബാലന്‍ വക്കീല്‍ വരുന്നു

ഫിദ-
ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപും ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. മൈ ബോസ്, ടൂ കണ്‍ട്രീസ് തുടങ്ങിയ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മംമ്ത. എസ്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ പ്രിയാ ആനന്ദ് കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രയാഗ മാര്‍ട്ടിന്റെ രാമലീലക്കുശേഷം ദിലീപിന്റെ കൂടെ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 18ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close