ഫോബ്‌സ് ജീവ കാരുണ്യപട്ടികയില്‍ ചിറ്റിലപ്പള്ളിയും

ഫോബ്‌സ് ജീവ കാരുണ്യപട്ടികയില്‍ ചിറ്റിലപ്പള്ളിയും

ഗായത്രി-
കൊച്ചി: സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള ഏഷ്യയിലെ നാല്‍പത് പേരുടെ പട്ടികയില്‍ വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. ഇന്ത്യയില്‍ നിന്ന് പുനീത് ഡാല്‍മിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോര്‍ ലല്ല, സുനില്‍ മിത്തല്‍, നന്ദന്‍ നിലേകനി, അഭിഷേക് പൊഡര്‍ എന്നീ വ്യവസായികളും ‘ ഫോബ്‌സ് ഏഷ്യ’ മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലുണ്ട്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2011 ല്‍ വൃക്ക ദാനം ചെയ്തതും, ശേഷം അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാഗസിന്‍ കണക്കിലെടുത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.