കൊച്ചി മെട്രോ; വരുമാനം 100 കോടി കവിഞ്ഞു

കൊച്ചി മെട്രോ; വരുമാനം 100 കോടി കവിഞ്ഞു

ഗായത്രി-
കൊച്ചി: മെട്രോയുടെ ഉദ്ഘാടനം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ കൊച്ചിയുടെത് മികച്ച നേട്ടം. മൊത്തം വരുമാനം 100 കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. ടിക്കറ്റിലൂടെ ഈ കാലയളവില്‍ ലഭിച്ചത് 55.9 കോടി രൂപയാണ്. ടിക്കറ്റ് ഇതരവരുമാനത്തിലൂടെ കൊച്ചി മെട്രോ നേടിയത് 49.58 കോടി രൂപ. ടിക്കറ്റ് വരുമാനത്തോട് അടുത്തുനില്‍ക്കുന്നുണ്ട് മെട്രോയുടെ ഇതരവരുമാനം. വരുമാന വര്‍ധന ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ കൊച്ചി മെട്രോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു.
പരസ്യങ്ങളിലൂടെയും സ്‌റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന് നല്‍കിയുമെല്ലാമാണ് മെട്രോ പണം നേടുന്നത്. തൂണുകളിലെ പരസ്യം വഴി വര്‍ഷം 5.7 കോടി രൂല ലഭിക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സ്‌റ്റേഷന് അകത്തും പുറത്തും വെച്ച പരസ്യംത്തിലൂടെ 5.8 കോടി രൂപയും സ്‌റ്റേഷനുകള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളുടെ പേര് നല്‍കിയത് വഴി 11 കോടി രൂപയും ലഭിച്ചിട്ടുണ്ട്. വാണിജ്യസ്ഥാപനങ്ങളിലേക്ക് പാലം വഴി മെട്രോയെ ബന്ധിപ്പിച്ചും വരുമാനം നേടികഴിഞ്ഞു. പാര്‍ക്കിങ് ഫീസ്, സിനിമ, പരസ്യചിത്രീകരണം, എടിഎമ്മുകള്‍ എന്നിവയെല്ലാം മറ്റുവരുമാനമാര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close