ഫിദ-
കൊച്ചി: മലിന്‍ഡോ എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ക്വലാലംപുരിലേയ്ക്ക് ഉണ്ടാകും. ഒന്നര മണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് മലിന്‍ഡോയുടെ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ എയര്‍ ഏഷ്യ (ബെര്‍ഹാദ്)വിമാനം കൊച്ചി ക്വലാലംപൂര്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12:10 ന് കൊച്ചിയില്‍ നിന്ന് മലിന്‍ഡോ വിമാനം പുറപ്പെടും. രാവിലെ 07.05 ന് ക്വലാലംപൂരിലെത്തും.
08:25 ന് പെര്‍ത്തിലേക്ക് കണക്ഷന്‍ വിമാനമുണ്ട്. ഉച്ചകഴിഞ്ഞ് 2:10 ന് പെര്‍ത്തില്‍ ഇറങ്ങാം. ഞായര്‍,തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 21:35 നാണ് ക്വലാലംപൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് മലിന്‍ഡോ വിമാനം പുറപ്പെടുന്നത്.
സര്‍വീസുകള്‍ക്ക് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആഴ്ചയില്‍ എല്ലാദിവസവും കൊച്ചിക്വലാംലംപുര്‍ സെക്ടറില്‍ സര്‍വീസ് നടത്തും.