കിര്‍ലോസ്‌കര്‍ സോളാര്‍ ടെക്‌നോളി വികസിപ്പിക്കുന്നു

കിര്‍ലോസ്‌കര്‍ സോളാര്‍ ടെക്‌നോളി വികസിപ്പിക്കുന്നു

അളക ഖാനം
കൊച്ചി: സൗരോര്‍ജ്ജ രംഗത്തെ കേരളത്തിലെ സാധ്യതകള്‍ വിനിയോഗിക്കാന്‍ കിര്‍ലോസ്‌കര്‍ സോളാര്‍ ടെക്‌നോളജീസ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റുന്ന സണ്‍ ടു ഇന്‍വെര്‍ട്ടര്‍ സംവിധാനവും വിപണിയിലിറക്കി. കേരളത്തില്‍ 2020ഓടെ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ, ടൂറിസം, ആരോഗ്യരംഗം, വ്യവസായങ്ങള്‍ എന്നിവക്കും അനുയോജ്യമായ പ്ലാാന്റുകളും ഉത്പന്നങ്ങളും ലഭ്യമാക്കും. ഒന്ന് മുതല്‍ 10 കിലോവാട്ട് വരെ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാവുന്ന ഉപകരണങ്ങള്‍ വിപണിയിലിറക്കും. സൗരോര്‍ജ്ജം ഇന്‍വെര്‍ട്ടറിലേയ്ക്ക് സംഭരിക്കാനുള്ള സണ്‍ ടു ഇന്‍വെര്‍ട്ടറിനും മികച്ച വിപണിയാണ് പ്രതീക്ഷിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close