അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന്‍ കിം കി ഡുക്ക്

അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന്‍ കിം കി ഡുക്ക്

ഗായത്രി-
തിരു: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നോക്കികാണുന്ന ഒന്നാണെന്നും അത് നിര്‍ത്തരുതെന്നും കിം കി ഡുക്ക് അപേക്ഷിക്കുന്നു. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഖമുണ്ടെന്നും മനസുകൊണ്ട് അവരോടൊപ്പമുണ്ടെന്നും കിം കത്തില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close