1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം

1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം

ഫിദ-
തിരു: സംസ്ഥാനത്ത് 1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം. 816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. കുട്ടനാട് കുടിവെള്ള പദ്ധതിക്കായി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാര്‍ ബദല്‍ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. വിവിധ സ്‌റ്റേഡിയങ്ങള്‍ക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂര്‍ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കി. ഉപഭോക്താക്കള്‍ക്ക് അധികഭാരമില്ലാത്ത വിധത്തില്‍ പ്രളയസെസ് പിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 

Post Your Comments Here ( Click here for malayalam )
Press Esc to close