ആന്ധ്രയില്‍ കിയ മോട്ടോഴ്‌സ് കാര്‍ നിര്‍മാണ യൂണിറ്റ്

ആന്ധ്രയില്‍ കിയ മോട്ടോഴ്‌സ് കാര്‍ നിര്‍മാണ യൂണിറ്റ്

ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഹൈദരാബാദില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. രാജ്യത്തേക്കുള്ള ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കുമിത്. രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ കിയ സ്ഥലം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ അന്തപുര്‍ ജില്ലയില്‍ സ്ഥലം വാങ്ങാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് കിയ പറയുന്നത്. ഇവിടെ ആരംഭിക്കുന്ന കാര്‍ നിര്‍മാണ യൂണിറ്റിനായി 160 കോടി ഡോളര്‍ (10,300 കോടി രൂപ) രണ്ടു ഘട്ടമായി നിക്ഷേപിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 6000 കോടി രൂപ നിക്ഷേപിക്കും. വര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മിക്കാവുന്ന യൂണിറ്റാണ് ഇവിടെ ഒരുക്കുക. 1990കളില്‍ ഇന്ത്യയിലെത്തിയ മാതൃകമ്പനിയായ ഹ്യുണ്ടായിയുടെ പാത പിന്തുടരുകയാണ് കിയയും. വാഹനനിര്‍മാണ ഹബ്ബായി മാറുന്ന ഇന്ത്യയിലെ സാധ്യതകള്‍ ലക്ഷ്യമിട്ടാണ് കിയയുടെ തീരുമാനം. ഏക്കറിന് 10.5 ലക്ഷം രൂപയ്ക്ക് 600 ഏക്കര്‍ സ്ഥലമാണ് കാര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനായി ആന്ധ്ര സര്‍ക്കാര്‍ കിയക്കു കൈമാറുക.

Post Your Comments Here ( Click here for malayalam )
Press Esc to close