ഖുശ്ബു മലയാളം സീരിയലിലേക്ക്…

ഖുശ്ബു മലയാളം സീരിയലിലേക്ക്…

അളക ഖാനം
ഒരുകാലത്ത് യുവാക്കളുടെ മനംകവര്‍ന്ന തെന്നിന്ത്യന്‍ റാണി ഖുശ്ബു മലയാളം സീരിയലിലേക്ക് തിരിച്ചെത്തുന്നു. നന്ദിനി എന്ന ഹൊറര്‍ സീരിയലിലാണ് ഖുശ്ബു അഭിനയിക്കാന്‍ പോകുന്നത്. മിനി സ്‌ക്രീന്‍ ചരിത്രത്തിലെ ബിഗ് ബജറ്റ് സീരിയലില്‍ ഒന്നാണിത്. ഒരു ദേവിയുടെ വേഷത്തിലാണ് ഖുശ്ബു അഭിനയിക്കുക.
ഒരു കാലത്ത് അമ്പലവും ഭക്തരും വരെയുണ്ടായിരുന്ന ഗ്ലാമര്‍ താരമാണ് ഖുശ്ബു. മലയാളചലച്ചിത്രങ്ങളിലും ചിലപ്പോള്‍ മുഖം കാണിക്കാറുള്ള ഖുശ്ബുവിന് എല്ലാ സ്ഥലങ്ങളിലും ആരാധകവൃന്ദമുണ്ട്.
ചിത്രങ്ങള്‍ കുറഞ്ഞതോടെ തമിഴ് സീരിയലുകളില്‍ ഖുശ്ബു അഭിനയിച്ചിരുന്നു. മലയാളത്തില്‍ അങ്കിള്‍ ബണ്‍, മാനത്തെ കൊട്ടാരം, കയ്യൊപ്പ്, ചന്ദ്രോത്സവം, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരിട്ടുണ്ട്. തെന്നിന്ത്യന്‍ ലോകം അടക്കി വാണിരുന്ന താരറാണിയുടെ വരവ് കാത്തിരിക്കുകയാണ് മലയാളി സീരിയല്‍ പ്രേക്ഷകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close