ഗ്രാമങ്ങളില്‍ ഉപഭോഗച്ചെലവ് കുറഞ്ഞു

ഗ്രാമങ്ങളില്‍ ഉപഭോഗച്ചെലവ് കുറഞ്ഞു

ഫിദ-
കൊച്ചി: ഗ്രാമീണമേഖലയിലെ സാമ്പത്തികപ്രതിസന്ധിയുടെയും ദാരിദ്ര്യത്തിന്റെയും ലക്ഷണമെന്നോണം ജനങ്ങളുടെ ഉപഭോഗച്ചെലവ് കുറയുന്നു. 2017-18ല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ ശരാശരി ഉപഭോഗച്ചെലവ് 8.8 ശതമാനം കുറഞ്ഞു. 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണ്‍സ്യൂമര്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ ഉദ്ധരിച്ച് ‘ബിസിനസ് സ്റ്റാന്‍ഡേഡ്’ പത്രം റിപ്പോര്‍ട്ടുചെയ്തത്.
അതേസമയം, 201718ല്‍ നഗരമേഖലകളില്‍ പണം ചെലവിടുന്നത് രണ്ടുശതമാനം കൂടിയിട്ടുണ്ട്. ഗ്രാമീണമേഖലയിലുള്ളവര്‍ ഭക്ഷണത്തിനു ചെലവഴിക്കുന്ന പണവും കുറഞ്ഞു. ഗ്രാമങ്ങളില്‍ ആളുകള്‍ പാലിനും അതുപോലുള്ള സാധനങ്ങള്‍ക്കുമൊഴികെ ഭക്ഷണച്ചെലവ് പരമാവധി കുറയ്ക്കുകയാണ്. ഭക്ഷ്യയെണ്ണ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ്ക്കു ചെലവഴിക്കുന്ന തുക ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കുറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close