ഫിദ-
കൊച്ചി: കേരള സോപ്‌സിനെ കൂടുതല്‍ ജനകീയമാക്കാന്‍ വ്യവസായ വകുപ്പ് ഇടപെടുന്നു. ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും. പ്രതിസന്ധികളെ അതിജീവിച്ച് ലാഭത്തിലേക്ക് കടക്കുകയാണ് കേരള സോപ്‌സ്. കൂടുതല്‍ ജനകീയമാക്കുക വഴി മലബാറില്‍ മാത്രമായുള്ള കേരള സോപ്‌സിന്റെ വിപണി തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. ചൈന, ആഫ്രിക്ക, തായ്‌ലാന്റ് എന്നിവിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യാന്തര വിപണി കണ്ടെത്തി വ്യാപാര ശൃംഖല വിപുലപ്പെടുത്തും. അടുത്തിടെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ കോഴിക്കോട്ടെ കേരള സോപ്‌സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.