ഐടി ഉപഭോഗത്തില്‍ കേരളം മുന്നില്‍

ഐടി ഉപഭോഗത്തില്‍ കേരളം മുന്നില്‍

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം, ഐ ടി. അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസം, ഇസേവനം തുടങ്ങിയവയിലും രാജ്യത്ത് ഏറ്റവും കുടുതല്‍ മുന്നിട്ട് നില്‍ക്കുന്നത് കേരളമാണെന്ന് സര്‍വ്വേ. ‘ഇന്റര്‍നെറ്റ് ആന്റ്് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. അതേസമയം, ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താല്‍ ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയ്ക്കും കര്‍ണ്ണാടകക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ഇ അടിസ്ഥാനസൗകര്യം, ഇപങ്കാളിത്തം, ഐ.ടി. പരിസരം, സര്‍ക്കാര്‍ ഇസേവനം എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. മൊബൈല്‍ ഉപഭോക്താക്കളിലും ഒന്നാമതാണ് കേരളം. നൂറു പേരെടുത്താല്‍ അമ്പതിലേറെയും ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍ വരിക്കാരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ വരിക്കാര്‍ വഴിയുള്ള വരുമാനം, ഇസേവനങ്ങള്‍, ഇഇടപാടുകള്‍, പൗരസേവനത്തിനുള്ള ഇവാണിജ്യം, ഫെയ്‌സ്ബുക്ക് ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയുള്ള ഇപങ്കാളിത്തത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. ഒരു വ്യക്തിയില്‍ നിന്ന് ശരാശരി 199 രൂപ മൊബൈല്‍ ഉപയോഗത്തിലൂടെ വരുമാനമായി സംസ്ഥാനത്തു ലഭിക്കുന്നു. ഇസേവനങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ സംസ്ഥാന ഡേറ്റ സെന്റര്‍, കേരള സ്‌റ്റേറ്റ് ഏരിയ നെറ്റ്വര്‍ക്ക്, അക്ഷയ തുടങ്ങിയവയുടെ പ്രവര്‍ത്തനം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഇഅടിസ്ഥാന സൗകര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. നൂറുപേരെടുത്താല്‍ 95 പേര്‍ക്ക് ടെലിഫോണ്‍ കണക്ഷനുണ്ട്. മൊബൈല്‍ വരിക്കാരില്‍ 57 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും സര്‍വേ വിലയിരുത്തി. ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള തയ്യാറെടുപ്പു സൂചികയില്‍ ലോകത്തെ 144 രാജ്യങ്ങളില്‍ 89ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2016ല്‍ 91ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. ഐ.ടി. അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലാണ് കേരളം. 4071 സെക്കന്ററി ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഐ.ടി. സൗകര്യമുണ്ട്. ബ്രോഡ് ബ്രാന്റ് ശൃംഖലയോടെയുള്ള ക്ലാസ് മുറികളും 160 പരിശീലകരും 5600 സ്‌കൂള്‍തല കോഓര്‍ഡിനേറ്റര്‍മാരും കേരളത്തിലുണ്ട്. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമ്പൂര്‍ണ, സ്‌കൂളുകള്‍ തമ്മില്‍ വിവര വിനിമയത്തിനുള്ള സ്‌കൂള്‍ വിക്കി, അധ്യാപകരുടെ വിവരങ്ങളുള്ള സ്പാര്‍ക്ക്, പാഠപുസ്തകങ്ങളുള്ള ടെക്സ്റ്റ്ബുക്ക് ഇന്‍ഡെന്‍ഡിംഗ് സംവിധാനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇസംവിധാനം, സ്‌കൂള്‍ ജി.ഐ.എസ്. മാപ്പിംഗ്, പരീക്ഷാസംവിധാനം, പഠനസഹായത്തിനുള്ള സൈറ്റ്‌സ് ഡിജിറ്റല്‍ ഉള്ളടക്ക സംവിധാനം എന്നിവ ഇവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളായി വിലയിരുത്തി. കമ്പ്യൂട്ടര്‍ സൗകര്യമുള്ളതാണ് സംസ്ഥാനത്തെ 93 ശതമാനം സ്‌കൂളുകളും.

Post Your Comments Here ( Click here for malayalam )
Press Esc to close