കേരളത്തെ ഐ.ടി ഹബ്ബാക്കാന്‍ ഹാര്‍ഡ്‌വെയര്‍ കമ്പനികളുമായി ധാരണ

കേരളത്തെ ഐ.ടി ഹബ്ബാക്കാന്‍ ഹാര്‍ഡ്‌വെയര്‍ കമ്പനികളുമായി ധാരണ

ഫിദ
തിരു: കേരളത്തെ ഐ.ടി ഹബ്ബാക്കി മാറ്റാനായി ആഗോള ഹാര്‍ഡ്‌വെയര്‍ കമ്പനിയായ ഇന്റലുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു. കേരളത്തെ ഹാര്‍ഡ്‌വെയര്‍ ഉത്പാദനത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ഇന്റല്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) പ്രകാശ് മല്യ, സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജിതേന്ദ്ര ഛദ്ദ, യു.എസ്.ടി ഗ്ലോബല്‍ സെമികണ്ടക്ടര്‍ ഡിവിഷന്‍ മേധാവി ഗില്‍റോയ് മാത്യു, ഹാര്‍ഡ്‌വെയര്‍ മിഷന്‍ സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ വ്യവസായങ്ങള്‍ വികസിപ്പിക്കാനായി കേരള ഹാര്‍ഡ്‌വെയര്‍ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുമായി ചേര്‍ന്ന് ഇന്റലും യു.എസ്.ടി ഗ്ലോബലും പദ്ധതി തയ്യാറാക്കും. ലാപ്‌ടോപ്പുകള്‍, സര്‍വറിന്റെ ഘടകങ്ങള്‍ എന്നിവ നിര്‍മ്മിച്ച് വില്‍ക്കാന്‍ കേരളത്തിന് വലിയ സാദ്ധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാരിന് ഇരുകമ്പനികളും സമര്‍പ്പിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close