കുതിച്ചുചാട്ടത്തിനൊരുങ്ങി ഹൈഡല്‍ ടൂറിസം

കുതിച്ചുചാട്ടത്തിനൊരുങ്ങി ഹൈഡല്‍ ടൂറിസം

ഗായത്രി-
കൊച്ചി: പ്രളയകാലത്തെ നഷ്ടങ്ങളോട് വിടചൊല്ലി സംസ്ഥാനത്ത് ഹൈഡല്‍ ടൂറിസം വീണ്ടും കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലുള്ള പദ്ധതിക്ക് പ്രതിവര്‍ഷം 12 കോടി രൂപയോളം വരുമാനം ലഭിച്ചിരുന്നു. ഡാമുകളോട് അനുബന്ധിച്ചുള്ള പദ്ധതിയില്‍ പ്രതിമാസം അഞ്ചുലക്ഷത്തിലേറെ പേരാണ് ബോട്ടിംഗിനും പാര്‍ക്ക് സന്ദര്‍ശനത്തിനുമായി എത്തിയിരുന്നത്.
ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഹൈഡല്‍ ടൂറിസമുള്ളത്. നിലവില്‍ 14 കേന്ദ്രങ്ങളില്‍ ഹൈഡല്‍ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കല്ലാര്‍കുട്ടി, പൊന്മുടി എന്നിവിടങ്ങളിലും ബോട്ടിംഗ് തുടങ്ങാന്‍ ആലോചനയുണ്ട്. മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി, മൂന്നാര്‍ എക്കോ പോയിന്റ്, കുണ്ടള, ആനയിറങ്കല്‍, ചെങ്കുളം തുടങ്ങിയ ബോട്ടിംഗ് സെന്ററുകള്‍ പ്രളയത്തിന് ശേഷം വീണ്ടും തുറന്നു.
ഇടുക്കിചെറുതോണി ഡാം, നാടു കാണി പവലിയന്‍, തിരുവനന്തപുരം ലോവര്‍ മീന്‍മുട്ടി ചെക്ക്ഡാം, പെരിങ്ങല്‍ കുത്ത്, ബാണാസുര സാഗര്‍, മലപ്പുറം ആടിന്‍പാറ പാര്‍ക്ക്, കക്കയം ഡാം എന്നിവിടങ്ങളിലും ഹൈഡല്‍ ടൂറിസം പുനരാരംഭിച്ചു. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, റോബോട്ട്, ശിക്കാര എന്നിവയാണ് സവാരി നടത്തുന്നത്. ഇടുക്കി ഡാം ഒഴികെ മറ്റിടങ്ങളില്‍ ബോട്ടിംഗ് സജ്ജമായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close