‘കഥ പറയുന്ന കണാരന്‍കുട്ടി’ തുടക്കമായി

‘കഥ പറയുന്ന കണാരന്‍കുട്ടി’ തുടക്കമായി

അജയ് തുണ്ടത്തില്‍-
സി.എം.സി സിനിമാസിന്റെ ബാനറില്‍ T N. വസന്ത്കുമാര്‍ സംവിധാനവും യു.കെ. കുമാരന്‍ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ‘കഥ പറയുന്ന കണാരന്‍കുട്ടി’ എന്ന ചിത്രത്തിന് തുടക്കമായി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുജേതാവായ യു.കെ. കുമാരന്റെ ‘കഥ പറയുന്ന കണാരന്‍കുട്ടി’ എന്ന പേരിലുള്ള ബാലസാഹിത്യകൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മുഴുനീളകുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവരുടെയും ചിത്രമാണിത്. കഥ പറയുന്ന കണാരന്‍കുട്ടിയും അവന് കഥകള്‍ക്ക് വിഷയമുണ്ടാക്കിക്കൊടുക്കുന്ന ഇക്കുട്ടിയും പൂച്ചാത്തിയും മേക്കുട്ടിയും കൊപ്പാടനുമൊക്കെ കഥാപാത്രങ്ങളായി വരുന്നു. പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാലമനസ്സുകളില്‍ വേരൂന്നാന്‍ പര്യാപ്തമാകുന്നതുകൂടിയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ, പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
ചിത്രത്തില്‍, കണാരന്‍കുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ ഡ്വയിന്‍ ബെന്‍കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍, നിര്‍മ്മാണം – സി.എം.സി സിനിമാസ്, എക്‌സി: പ്രൊഡ്യൂസേഴ്‌സ് – ദീപക്‌രാജ് പി.എസ്, എബി ഡാന്‍, സംവിധാനം – T N. വസന്ത്കുമാര്‍, കഥ, തിരക്കഥ, സംഭാഷണം-യു.കെ. കുമാരന്‍, ഛായാഗ്രഹണം – മധു അമ്പാട്ട്, ഗാനരചന – കെ. ജയകുമാര്‍ കഅട, സംഗീതം – റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, അസ്സോ: ഡയറക്ടര്‍ – ഉണ്ണികൃഷ്ണന്‍
നെല്ലിക്കാട്, എഡിറ്റിംഗ് – വിജയ് ശങ്കര്‍, കല – ബസന്ത് പെരിങ്ങോട്, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യുംസ് – അനാമ, ഡിസൈന്‍സ് – ഗായത്രി അശോക്, വിഎഫ്എക്‌സ്-ടോണി മാഗ്മിത്ത്, കൊറിയോഗ്രാഫി – റ്റിന്‍സി ഹേമ, സ്റ്റില്‍സ് – അജേഷ് ആവണി, സ്റ്റുഡിയോ – ചിത്രാഞ്ജലി, പിആര്‍ഓ-അജയ് തുണ്ടത്തില്‍.
രാജസ്ഥാനിലും പാലക്കാടുമായി ഡിസംബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close