ദുല്‍ഖറിന് ഒരു ബോളിവുഡ് പിറന്നാള്‍ സമ്മാനം

ദുല്‍ഖറിന് ഒരു ബോളിവുഡ് പിറന്നാള്‍ സമ്മാനം

രാംനാഥ് ചാവ്‌ല-
ഈ മാസം 28ന് പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ദുല്‍ഖറിന് വിലയേറിയ സമ്മാനം, അതും അങ്ങ് ബോളിവുഡില്‍ നിന്ന്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ് ഡിക്യുവിന് സമ്മാനം നല്‍കിയത്. കര്‍വാനിലെ നീല വാനാണ് ആകര്‍ഷ് സമ്മാനമായി നല്‍കിയത്.
സിനിമയിലുടനീളം കഥാപാത്രങ്ങള്‍ക്കൊപ്പം സന്തതസഹചാരിയായി ഈ വാനുമുണ്ട്. ഈ വാന്‍ ഡിക്യുവിന് സമ്മാനിക്കാന്‍ രണ്ടു കാരണങ്ങളുണ്ടെന്നാണ് ആകര്‍ഷ് പറയുന്നത്. ഒന്നു തീര്‍ച്ചയായും ഇമോഷണലാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാന്‍. ഇതിലാണ് ദുല്‍ഖര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. മറ്റൊന്ന് വാഹനങ്ങളോടുളള ദുല്‍ഖറിന്റെ ഇഷ്ടമാണ്. ഇതു കൂടി ചിന്തിച്ചാണ് ബ്ലൂ വാന്‍ പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതെന്നും ആകര്‍ഷ് പറയുന്നു. ഓഗസ്റ്റ് 10 നാണ് കര്‍വാന്‍ റിലീസ് ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാനും മിഥില പാര്‍ക്കറുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close