കര്‍ക്കടകത്തിലെ ആയുര്‍വേദ രക്ഷ

കര്‍ക്കടകത്തിലെ ആയുര്‍വേദ രക്ഷ

 

കര്‍ക്കടകമാസത്തിലെ ആയുര്‍വേദ രക്ഷക്ക് വലിയ സ്ഥാനമാണ് മലയാളികള്‍ക്കിടയിലുള്ളത്. കാരണം ഈ കാലഘട്ടങ്ങളില്‍ മുഴുവന്‍ ആളുകളും ആശ്രയിക്കുന്നത് ആയുര്‍വേദ ചികിത്സാ രീതികളെയാണ്. ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും എന്താണ് സുഖചികിത്സ എന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും സുഖചികിത്സ ചെയ്യാന്‍ സാധിക്കും. മൂന്നാഴ്ചയാണ് ഇതിന്റെ സമയ ദൈര്‍ഘ്യം. ചെയ്യുന്നവരുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ഒരാഴ്ചവരെ വേണമെങ്കില്‍ ചുരുക്കാം. മാനസികവും ശരീരികവുമായ നേട്ടമാണ് സുഖചികിത്സയുടെ നേട്ടം.
സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കടകത്തില്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്. കര്‍ക്കടകത്തില്‍ ഏറ്റവും നല്ല സുഖചികിത്സയാണ് എണ്ണതേച്ചുള്ള കുളി വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികില്‍സയാണിത്. പേശികള്‍ക്കും എല്ലുകള്‍ക്കും സംഭവിക്കുന്ന രൂപമാറ്റങ്ങള്‍, സ്ഥാനഭ്രംശങ്ങള്‍, രക്തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാന്‍ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ഏറ്റവും നല്ല മറ്റൊരു സുഖചികിത്സയാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയര്‍പ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. 7 ദിവസം മുതല്‍ 14 ദിവസം വരെയാണ് ഈ ചികില്‍സ നടത്തേണ്ടത്. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ അല്ലെങ്കില്‍ ചെറുചൂടുള്ള തൈലം എന്നിവ ഉപയോഗിച്ച് തിരുമി പിടിപ്പിക്കാം. കര്‍ക്കിടകത്തില്‍ ഏറ്റവും പ്രാധാന്യമുള്ള മറ്റൊന്നാണ് കര്‍ക്കിടക കഞ്ഞി. ഇത് ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷ തരുന്നു. അരിയാറ്, ചെറുപയര്‍, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞള്‍, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തുടങ്ങിയവ ഔഷധങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം

Post Your Comments Here ( Click here for malayalam )
Press Esc to close