കരിഷ്മക്ക് വീണ്ടും മംഗല്യ ഭാഗ്യം

കരിഷ്മക്ക് വീണ്ടും മംഗല്യ ഭാഗ്യം

ഫിദ
ബോളിവുഡ് നടി കരിഷ്മ കപൂറിന് വീണ്ടും മംഗല്യ ഭാഗ്യം. പ്രമുഖ വ്യവസായിയായ മുംബൈയിലെ സന്ദീപ് തോഷ്‌നിവാളാണ് കരിഷ്മ വിവാഹം കഴിക്കുന്നത്. സന്ദീപിന്റെയും രണ്ടാം വിവാഹമാണ്. സഞ്ജയ് കപൂറില്‍ നിന്നും കരിഷ്മ അകന്നശേഷം മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സന്ദീപ് വിവാഹമോചിതനായതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് 2014 ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീ പീഡന കേസ് കരിഷ്മ ഫയല്‍ ചെയ്തിരുന്നു. 2016 ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close