വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

ഗായത്രി-
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് 43 മാസത്തിന് ശേഷം. 2015 മെയ് ഒന്ന് മുതലാണ് റണ്‍വെ നവീകരണത്തിന് കരിപ്പൂരില്‍ നിന്ന് ആഴ്ചയില്‍ 52 സര്‍വിസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ജിദ്ദ, റിയാദ്, എമിറേറ്റ്‌സിന്റെ രണ്ട് ദുബൈ സര്‍വിസുകള്‍ എന്നിവക്കാണ് അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എയര്‍ ഇന്ത്യ സുരക്ഷപഠനം നടത്തി ഡി.ജി.സി.എക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉഭയകക്ഷി കരാര്‍ പ്രകാരം ആവശ്യമായ സീറ്റ് ഇല്ലാത്തതിനാല്‍ എമിറേറ്റ്‌സ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close