കുറഞ്ഞ വിലയില്‍ ഫോണുമായി എയര്‍ടെല്‍

കുറഞ്ഞ വിലയില്‍ ഫോണുമായി എയര്‍ടെല്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിപണിയിലിറക്കാന്‍ എയര്‍ടെല്‍. 1,399 രൂപക്കാവും എയര്‍ടെല്‍ ഫോണ്‍ ലഭ്യമാവുകയെന്നാണ് വിവരം. ‘മേരാ പെഹ്‌ലാ സ്മാര്‍ട്ട് ഫോണ്‍’ എന്ന പേരിലാകും ഫോണുകളെത്തുക.
കാര്‍ബണിന്റെ എ40 എന്ന മോഡലായിരിക്കും എയര്‍ടെല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജുള്‍പ്പടെയായിരിക്കും ഫോണുകള്‍ വിതരണം ചെയ്യുകയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close