എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്: കമല്‍ ഹാസന്‍

എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്: കമല്‍ ഹാസന്‍

ഫിദ-
ചെന്നൈ: സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെ ആണെന്ന പരാമര്‍ശത്തിനെതിരെ സംഘപരിവാര സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെ പ്രതികണവുമായി നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍. പരാമര്‍ശത്തില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടവര്‍ക്ക് അത് ചെയ്യാം. എന്നാല്‍ ഇതിലൂടെ കൂടുതല്‍ പ്രശ്‌നങ്ങളാണുണ്ടാകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിന്റെ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. അക്രമണങ്ങളില്‍ ഭയമില്ല. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. നമ്മള്‍ പുണ്യവാളനായി നടിക്കേണ്ടതില്ല. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്ന് ചരിത്രത്തില്‍ കാണാമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close