ഉണര്‍ത്തുപാട്ടിന്റെ ഈണവുമായി ‘കളിപ്പാവയുടെ കൂട്’

ഉണര്‍ത്തുപാട്ടിന്റെ ഈണവുമായി ‘കളിപ്പാവയുടെ കൂട്’

 

കുട്ടിക്കവിതകളുടെ സമാഹാരമാണ് ഗോമതി ആലക്കാടന്റെ ‘കളിപ്പാവയുടെ കൂട് ‘ നഷ്ടപ്പെട്ട കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വീണ്ടെടുക്കുന്ന കവിതകളാണ് ഈ സമാഹാരത്തില്‍. ഈണത്തില്‍ ചൊല്ലാനും ബാലഭാവനയെ വികസിപ്പിക്കാനും ഉതകുന്ന കവിതകളില്‍ നിഷ്‌ക്കളങ്കതയുടെ നോവുകളുണ്ട്.
കുട്ടികള്‍ക്ക് താളത്തിന്റെ തോണിയിലേറി എളുപ്പം തുഴഞ്ഞു പോകാവുന്ന കവിതകളാണ് കളിപ്പാവയുടെ കൂടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ തന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ആശയങ്ങളുടെ ചെറു ജലാശയം ഈ തോണിയാത്രയെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. ഗോമതി ആലക്കാടനില്‍ അമ്മയുയും ടീച്ചറും കവിയും നിറഞ്ഞു നില്‍ക്കുന്നതായും അദ്ദേഹം വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES