മേക്ക് ഓവറിന് പിന്നിലുള്ള രഹസ്യം തുറന്ന് പറഞ്ഞ് കാജല്‍

മേക്ക് ഓവറിന് പിന്നിലുള്ള രഹസ്യം തുറന്ന് പറഞ്ഞ് കാജല്‍

ഗായത്രി
യൂത്തിന്റെ പ്രിയ നായികയാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ശാലീന സുന്ദരിയായും, ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തും കാജല്‍ പ്രഷകരുടെ ഇഷ്ടനായികയായി മാറി.ശാലീന സുന്ദരിയായി സിനിമയില്‍ എത്തിയ കജലിന്റെ ഗ്ലാമര്‍ വേഷത്തിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു.സിനിമയില്‍ വന്ന സമയത്ത് നടന്മാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുക, മോശമായ ഡ്രസ്സിങ് തുടങ്ങിയ കാര്യങ്ങളിലെല്ലാം എതിരഭിപ്രായം പ്രകടിപ്പിച്ച നടിയായിരുന്നു കാജല്‍. എന്നാല്‍ പെട്ടന്ന് ഇതിനെല്ലാം എതിരായുള്ള മാറ്റം ഏവരേയും അത്ഭുതപ്പെടുത്തി. സിനിമയിലെത്തി വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോളിതാ ഗ്ലാമറസായതിന്റെ രഹസ്യം ചുരുളഴിച്ചിരിക്കുകയാണ് കാജല്‍.സിനിമയില്‍ ഗ്ലാമറസ് സീനുകളില്‍ അഭിനയിക്കാന്‍ കാജലിന് ഇപ്പോള്‍ മടിയില്ല.അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയപ്പോള്‍ തന്റെ ചിന്താഗതി തെറ്റാണെന്നും ഗ്ലാമറസ് വേഷങ്ങളില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റൂവെന്നും സിനിമാരംഗത്തെ ഒരു സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേക്ക ഓവര്‍.അതില്‍ പിന്നെ ആരെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കാജലിന്റെ ഗ്ലാമര്‍ പരിവേഷം.അതിനു ശേഷം താരത്തിന്റെ ജീവിതം പാടേ മാറുകയായിരുന്നു.നല്ല സിനിമകള്‍ കജലിനെ തേടിയെത്തി..ഇന്ന് അന്യഭാഷ സിനിമകളിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാല്‍

Post Your Comments Here ( Click here for malayalam )
Press Esc to close