കൈരളി, ശ്രീ തിയറ്ററുകള്‍ മന്ത്രി എകെ ബാലന്‍ 19ന് ഉദ്ഘാടനം ചെയ്യും

കൈരളി, ശ്രീ തിയറ്ററുകള്‍ മന്ത്രി എകെ ബാലന്‍ 19ന് ഉദ്ഘാടനം ചെയ്യും

ഫിദ
കൊച്ചി: ലോക നിരവാലത്തിലേക്കുയര്‍ത്തിയ കേരള സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള നോര്‍ത്ത് പറവൂര്‍ ചിത്രാഞ്ജലി തിയറ്റര്‍ കൈരളി, ശ്രീ എന്നി രണ്ടു തിയറ്ററുകളായി പ്രവര്‍ത്തനം ആരംഭിക്കും. 19ന് വൈകീട്ട അഞ്ചുമണിക്ക് പറവൂര്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക് വകുപ്പ് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെവി തോമസ് എംപി പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മ നിര്‍വഹിക്കും. ടിക്കറ്റ് വില്‍പ്പന കെഎസ് ശര്‍മ്മ എംഎല്‍എയും നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പും ചേര്‍ന്ന് നിര്‍വഹിക്കും. വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, എറണാകുളം ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കെ വിദ്യാനന്ദന്‍, കെസുധാകരന്‍ പിള്ള, പ്രിയനന്ദനന്‍, ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, റാണിജോര്‍ജ്, ദീപ ഡി നായര്‍ എന്നിവര്‍ പങ്കെടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close