ബോക്‌സ്ഓഫീസില്‍ അമ്പത് കോടി നേടി ‘കടുവ’

ബോക്‌സ്ഓഫീസില്‍ അമ്പത് കോടി നേടി ‘കടുവ’

ഫിദ-
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ അമ്പത് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമ്പത് കോടിക്ക് മുകളില്‍ നേടിയതിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

‘കടുവ’ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഓഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
വിവേക് ഒബ്‌റോയ്, സംയുക്ത, സുധീര്‍ കരമന, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close