ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘കാന്തി’

ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘കാന്തി’

അജയ് തുണ്ടത്തില്‍-
എട്ടാമത് ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചിത്രമായി ‘കാന്തി’ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നീലമ്മയുടെയും മകള്‍ കാന്തിയുടെയും കഥയാണ് ചിത്രം പറയുന്നത്.
വിവിധ വിഭാഗങ്ങളില്‍, 60 രാജ്യങ്ങളില്‍ നിന്നെത്തിയ 460 ഓളം ചിത്രങ്ങളില്‍ നിന്നാണ് മികച്ച ഫീച്ചര്‍ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ. കാന്തിയെ കൃഷ്ണശ്രീയും നീലമ്മയെ ഷൈലജ. പി. അമ്പുവുമാണ് അവതരിപ്പിക്കുന്നത്.
ബാനര്‍ – സഹസ്രാരാ സിനിമാസ്, നിര്‍മ്മാണം – സന്ദീപ്. ആര്‍, കഥ, സംവിധാനം – അശോക് ആര്‍. നാഥ്, തിരക്കഥ, സംഭാഷണം – അനില്‍ മുഖത്തല, ഛായാഗ്രഹണം – സുനില്‍പ്രേം എല്‍.എസ്, എഡിറ്റിംഗ് – വിജില്‍ എഃ, പശ്ചാത്തല സംഗീതം – രതീഷ് കൃഷ്ണ, കല – വിഷ്ണു എരുമേലി, ചമയം – ലാല്‍ കരമന, കോസ്റ്റ്യും – റാഫിര്‍ തിരൂര്‍, അസ്സോ: ഡയറക്‌ടേഴ്‌സ് – ജിനി സുധാകരന്‍, സുരേഷ് ഗോപാല്‍, അസി: ഡയറക്‌ടേഴ്‌സ് – അരുണ്‍ ഉടുമ്പന്‍ചോല,
കല്ലട ബാല മുരളി, സൗണ്ട് എഞ്ചിനീയര്‍ – എന്‍. ഹരികുമാര്‍, സൗണ്ട് എഫക്ട്‌സ് – സുരേഷ് & സാബു, പ്രൊ: കണ്‍ട്രോളര്‍ – വിജയന്‍ മുഖത്തല, പ്രൊ: മാനേജര്‍ – മണിയന്‍ മുഖത്തല, സ്റ്റില്‍സ് – ജോഷ്വാ പി. വര്‍ഗ്ഗീസ്, സ്റ്റുഡിയോ – ചിത്രാഞ്ജലി, പി ആര്‍ ഒ – അജയ് തുണ്ടത്തില്‍.
കൃഷ്ണശ്രീ, ഷൈലജ പി. അമ്പു, സാബു പ്രൗദീന്‍, അരുണ്‍ പുനലൂര്‍, ഡോ: ആസിഫ്ഷാ, പ്രവീണ്‍ കുമാര്‍, വിജയന്‍ മുഖത്തല, മധുബാലന്‍, അനില്‍ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close