കാലയും ഇന്റര്‍നെറ്റില്‍

കാലയും ഇന്റര്‍നെറ്റില്‍

ഗായത്രി
ചെന്നൈ: റിലീസിന് പിന്നാലെ രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. പുലര്‍ച്ചെ 5.28നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമാണിത്. തമിഴ്‌നാട്ടില്‍ മാത്രം 700 തിയറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധനുഷാണ്.
തുത്തുക്കുടിയില്‍ വെടിവെപ്പിലേക്ക് നയിച്ചത് സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്ന രജനീകാന്തിന്റെ വിവാദ നിലപാടുകള്‍ സിനിമയെ ദോഷകരമായി ബാധിച്ചേക്കും. പതിവില്‍ നിന്ന് വിപരീതമായി ടിക്കറ്റ് വില്‍പനയും മന്ദഗതിയിലാണ്.
കര്‍ണാടയില്‍ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാല റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close