പെണ്‍കുട്ടിയുടെ കഥയുമായി ജൂണ്‍

പെണ്‍കുട്ടിയുടെ കഥയുമായി ജൂണ്‍

ഫിദ-
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് രജിഷ വിജയന്‍. രജിഷയെ നായികയാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. ഒരിടവേളക്കു ശേഷം രജിഷ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ കിടിലന്‍ മെയ്‌ക്കോവറിലാണ് രജിഷയെത്തുന്നത്. ആറ് ഗെറ്റ് അപ്പുകളിലാണ് രജിഷ ജൂണിലൂടെ പ്രക്ഷകര്‍ക്ക് മുന്നിലെത്തുക. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഒരു സിനിമാക്കാരന്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലും രജിഷ അഭിനയിച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 56 ദിവസങ്ങള്‍കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിച്ച ജൂണില്‍ എറെ സര്‍പ്രൈസുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 ഫ്രെബുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

 

Post Your Comments Here ( Click here for malayalam )
Press Esc to close