മുഖ്യമന്ത്രിക്ക് നേരെയായിരുന്നു ‘വെടി’യെങ്കില്‍ വിവരമറിഞ്ഞേനെ: ജോയ് മാത്യു

മുഖ്യമന്ത്രിക്ക് നേരെയായിരുന്നു ‘വെടി’യെങ്കില്‍ വിവരമറിഞ്ഞേനെ: ജോയ് മാത്യു

ഗായത്രി-
തിരു: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാലിന് നേര്‍ക്ക് ‘തോക്കുപ്രയോഗം’ നടത്തിയ നടന്‍ അലന്‍സിയറിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ അലന്‍സിയറിന് രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയി മാത്യുവും രംഗത്തെത്തിയിട്ടുണ്ട്.
അലന്‍സിയറുടെ പ്രവര്‍ത്തി പണ്ട് എം.ജി.ആറിനെതിരെ വെടിയുതിര്‍ത്ത എം.ആര്‍ രാധയുടേതിനേക്കാള്‍ മാരകമാണെന്ന് ഫേസ്ബുക്ക് പേജില്‍ ജോയി മാത്യു കുറിച്ചു. മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് ആ ‘വിരല്‍ വെടി പോയതെങ്കില്‍’ അലന്‍സിയര്‍ വിവരമറിഞ്ഞേനെയെന്നും ജോയി മാത്യു പരിഹസിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close