വസ്ത്രാലങ്കാരത്തിന്റെ ആത്മാവ് തേടി ജോമോന്‍

വസ്ത്രാലങ്കാരത്തിന്റെ ആത്മാവ് തേടി ജോമോന്‍

ഫിദ
കൊച്ചി:
അഭിരുചി ഒരു മനുഷ്യന്റെ ലക്ഷ്യത്തെ സാധൂകരിക്കും എന്ന മഹത് വചനം പലരുടെയും ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അത് തന്നെയാണ് കോസ്റ്റ്യൂം ഡിസൈനറായ ജോമോന്‍ ജോസഫിന്റെ ജീവിതത്തിലും സംഭവിച്ചത്. കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റുഡിയോ നടത്തി വന്ന ജോമോന് ഇപ്പോള്‍ സിനിമയില്‍ വസ്ത്രാലങ്കാരത്തിനായി അവസരം ലഭിച്ചിരിക്കുകയാണ്. സുന്ദര്‍ എല്ലാറിന്റെ ഐന എന്ന സിനിമയിലാണ് ഒരു സ്വതന്ത്ര വസ്ത്രാലങ്കാരകന്‍ എന്ന നിലയില്‍ ജോമോന്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ ഫിലിപ്പാണ് ജോമോന് സിനിമയിലേക്കുള്ള വഴി തുറന്നത്.
എറണാകുത്തെ നാഷണല്‍ സ്‌കുള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നിന്ന് ഡിപ്ലോമ നേടിയ ശേഷം ഷിജോയ് വര്‍ഗ്ഗീസ്(ഉണ്ണി) എന്ന എന്റെ സുഹൃത്ത് കോസ്റ്റ്യൂം ഡിസൈനറായ അരവിന്ദിനെ പരിചയപ്പെടുത്തുകയും ഞാന്‍ അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. തുടര്‍ന്ന് അരവിന്ദ് കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ച ഫാഷന്‍ ഷോകളിലും പരസ്യ ചിത്രങ്ങളിലും സിനിമകളിലും അസിസ്റ്റ് ചെയ്യുകയും പിന്നീട് കോസ്റ്റ്യൂം ഡിസൈനറായ അരുണ്‍ മനോഹറിന്റെ കൂടെ പ്രവര്‍ത്തിക്കുകയും ചെയ്തു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള ബന്ധം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിവെച്ചു. ഇക്കാലത്ത് തന്നെ നിരവധി പരസ്യ ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി.
2009ല്‍ സുഹൃത്തായ റസാഖിനൊപ്പം തൃശൂരില്‍ ‘ഫാഷന്‍ വിംഗ്’ എന്ന പേരില്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തി. മൂന്നു വര്‍ഷം സ്ഥാപനത്തിന്റെ പ്രധാന ഡിസൈനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കൂടാതെ കുന്നംകുളത്തെ ‘ഷാംസ് ബ്രൈഡല്‍ സ്റ്റുഡിയോ’ക്ക് വേണ്ടി മൂന്നുവര്‍ഷമായി ഫാഷന്‍ ഡിസൈനിംഗ് ചെയ്തുവരികയാണ്.
ഇപ്പോള്‍ സന്തം നിലയില്‍ ‘സൃഷ്ടി’ എന്ന പേരില്‍ ഡിസൈനര്‍ സ്റ്റുഡയോ നടത്തി വരികയാണ് ജോമോന്‍. രണ്ടുവര്‍ഷം പ്രവര്‍ത്തനം പിന്നിട്ട ‘സൃഷ്ടി’ ഇപ്പോഴും ഭംഗിയായി മുന്നോട്ടു പോവുന്നു. നര്‍ത്തകികൂടിയായ ഭാര്യ മെര്‍ലിന്‍ ജോമോനാണ് ഇതിന് വേണ്ടുന്ന എല്ലാ മേല്‍നോട്ടവും നടത്തി വരുന്നത്. മാത്രമല്ല അമ്മയായ ബേബി പ്രേമിന്റെ മുഴുവന്‍ പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ജോമോന്‍ ‘ന്യൂസ്‌ടൈം നെറ്റ് വര്‍ക്കി’നോട് പറഞ്ഞു.
കടുത്ത മത്സരം നേരിടുന്ന മേഖലയാണ് വസ്ത്രാലങ്കാര മേഖലയെന്ന് ജോമോന്‍ പറയുന്നു. കാരണം ഈ രംഗത്ത് കഴിവുള്ളവരുടെ നീണ്ട നിര തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഈ രംഗത്ത് നിലനില്‍ക്കണമെങ്കില്‍ അസാമാന്യ പാടവം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. കമേഴ്‌സ്യല്‍ മേഖലയിലാണെങ്കില്‍ ഉപഭക്താവിന്റെ ആശയങ്ങള്‍ മനസിരുത്തി കേട്ടതിന് ശേഷം അവരുടെ ബജറ്റ് കൂടി മുന്നില്‍ കണ്ട് വ്യക്തമായ ഒരു ധാരണ പകര്‍ന്നു നല്‍കുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷമായിരിക്കണം രൂപ കല്‍പ്പന.
മാത്രമല്ല ദിനംപ്രതി ഫാഷന്‍ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ നാളത്തെ മനസ്‌കൂടി കണ്ടറിഞ്ഞ് വേണം മുന്നോട്ടു പോകാന്‍. അല്ലെങ്കില്‍ ഈ രംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു. ഇനിയങ്ങോട്ട് സിനിമയില്‍ സ്വതന്ത്ര കോസ്റ്റിയും ഡിസൈനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ ഈ രംഗത്തെ പുതുപുത്തന്‍ പ്രവണതകള്‍ സ്വായത്തമാക്കാനാവുമെന്നാണ് ഈ യുവ കോസ്റ്റിയൂം ഡിസൈനറുടെ പ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജോമോന്‍ ജോസഫ്: 8893115626.

 

Post Your Comments Here ( Click here for malayalam )
Press Esc to close