ജിയോ ടിവി പ്ലസുമായി റിലയന്‍സ് ജിയോ

ജിയോ ടിവി പ്ലസുമായി റിലയന്‍സ് ജിയോ

രാംനാഥ് ചാവ്‌ല-
റിലയന്‍സ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനം അവതരിപ്പിച്ചത്. നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ്(OTT) പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഇനി ലഭ്യമാവും. വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ ആകാഷ് അംബാനിയാണ് ജിയോ ടിവി പ്ലസ് യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിച്ചത്. 12 മുന്‍നിര ഒടിടി പ്ലാറ്റ് ഫോമുകള്‍ ജിയോ ടിവി പ്ലസില്‍ ലഭ്യമാവും. ഉപയോക്താക്കള്‍ക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും. വിവിധ ഒടിടി സേവനങ്ങള്‍ ഇതിലുണ്ടെങ്കിലും ഈ സേവനങ്ങള്‍ക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിന്‍ ചെയ്താല്‍ മതി. അതായത് നെറ്റ്ഫഌക്‌സിനും, ആമസോണ്‍ പ്രൈമിനും പ്രത്യേകം ലോഗിന്‍ ചെയ്യേണ്ടതില്ല. വോയ്‌സ് സെര്‍ച്ച് സൗകര്യവും ഇതിലുണ്ട്. ജിയോ ടിവി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയന്‍സ് അവതരിപ്പിച്ചു. മിക്‌സഡ് റിയാലിറ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ജിയോ ഗ്ലാസിലുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close