ന്യൂ ഇയര്‍ ഓഫറുകളുമായി ജിയോ

ന്യൂ ഇയര്‍ ഓഫറുകളുമായി ജിയോ

അളക ഖാനം
ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ജിയോ വീണ്ടും രംഗത്ത്. ഹാപ്പി ന്യൂ ഇയര്‍ ഓഫറായി നിലവിലുള്ള ചില പ്ലാനുകള്‍ക്ക് 50 രൂപയോളം െ്രെപസ് കട്ട് ആണ് ജിയോ നല്‍കുന്നത്. ദിവസം 1 ജി.ബി വച്ച് നല്‍കുന്ന പ്ലാനുകള്‍ക്കും ഇതിനോടൊപ്പം 1.5 ജി.ബി നല്‍കുന്ന ശ്രേണിയിലുള്ള പ്ലാനുകള്‍ക്കും ജിയോ വില കുറക്കും. ജനുവരി 9 മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
28 ദിവസത്തേക്ക് 28 ജി.ബി നല്‍കുന്ന 199 രൂപയുടെ പ്ലാനിന് 149 രൂപ നല്‍കിയാല്‍ മതി. 70 ദിവസത്തേക്കുള്ള 399 രൂപയുടെ പ്ലാനിന് 349, 84 ദിവസത്തേക്കുള്ള 459 രൂപയുടെ പ്ലാനിന് 399 രൂപ, 91 ദിവസത്തേക്ക് 91 ജി.ബി നല്‍കുന്ന 499 രൂപയുടെ പ്ലാനിന് 449 രൂപയും നല്‍കിയാല്‍ മതിയാകും.
ദിവസവും 1.5 ജി.ബി നല്‍കുന്ന പ്ലാനുകള്‍ക്ക് വിലയില്‍ മറ്റ് പ്ലാനുകളുമായി കാര്യമായ വ്യത്യാസമൊന്നുമില്ല എന്നതാണ് പ്രത്യേകത. 198 രൂപക്ക് ഒരു മാസത്തേക്ക് 42 ജി.ബിയും 398 രൂപക്ക് 70 ദിവസത്തേക്ക് 105 ജി.ബിയും 448 രൂപക്ക് 84 ദിവസത്തേക്ക് 126 ജി.ബിയും 498 രൂപക്ക് 91 ദിവസത്തേക്ക് 136 ജി.ബിയുമാണ് ജിയോ നല്‍കാന്‍ പോകുന്നതെന്നാണ് സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close