എംഎം കമ്മത്ത്-
കൊച്ചി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി റിലയന്‍സിന്റെ ജിയോ ഫൈബര്‍ വിപണിയില്‍. അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന ജിയോ ഫൈബറിന്റെ പുതിയ പ്ലാനുകള്‍ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്. 30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോള്‍ പ്ലാനുകള്‍. കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലും പുതിയ ഉപയോക്താക്കള്‍ക്കും ജിയോ ഫൈബര്‍ ലഭ്യമാണ്. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ ലഭ്യമാണെന്നും റിലയന്‍സ് ജിയോ അറിയിച്ചു. ഇതോടൊപ്പം 4ഗ സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗണ്‍ലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കുമെന്നും ജിയോ അറിയിച്ചു.
1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കന്‍ഡില്‍ 30 മെഗാബൈറ്റ്‌സ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റും വോയിസും ഇതില്‍ ലഭിക്കും. 699 രൂപയുടെ പ്ലാനില്‍, സെക്കന്‍ഡില്‍ 100 മെഗാബൈറ്റ്‌സ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങള്‍ ലഭിക്കുക.
999 രൂപക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കന്‍ഡില്‍ 300 മെഗാബൈറ്റ്‌സ് വേഗതയില്‍ 12 ഒടിടി സേവനം ലഭിക്കും.
എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ആദ്യ ഒരുമാസം സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ െ്രെപം വിഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, വൂട്ട്, സോണിലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവന്‍, യൂട്യൂബ്, ഇറോസ് നൗ എന്നിവയാണ് ജിയോഫൈബര്‍ നല്‍കുന്ന ഒടിടി സേവനങ്ങള്‍. ഒറ്റത്തവണ ലോഗിന്‍ ചെയ്താല്‍ മേല്‍ പറഞ്ഞ എല്ലാ സേവനങ്ങളു ഉപയോഗിക്കാവുന്നതാണ്.