ജിയോയുടെ കോളുകള്‍ തടഞ്ഞ കമ്പനികള്‍ക്ക് പിഴ

ജിയോയുടെ കോളുകള്‍ തടഞ്ഞ കമ്പനികള്‍ക്ക് പിഴ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്ത് നല്‍കാതിരുന്നതിനു എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ക്കു പിഴ വിധിച്ചു. പിഴ ശുപാര്‍ശ ചെയ്ത റെഗുലേറ്ററായ ട്രായിയുടെ നിര്‍ദേശം കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകരിച്ചു. 3050 കോടി രൂപയാണു പിഴയായി അടക്കേണ്ടത്. ജിയോയുടെ വരവോടെ നഷ്ടക്കണക്കിലേക്കു തിരിഞ്ഞ കമ്പനികള്‍ക്കു ഇതു കടുത്ത പ്രഹരമാകും. എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവക്ക് 21 സര്‍ക്കിളുകള്‍ക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സര്‍ക്കിളുകള്‍ക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്. 2016 സെപ്റ്റംബര്‍ അഞ്ചിനു സേവനം ആരംഭിച്ച റിലയന്‍സ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു. കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊെബെല്‍ െലെസന്‍സ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ട്രായി കണ്ടെത്തി.
നിയമം ലംഘിച്ച കമ്പനികളുടെ െലൈസന്‍സ് റദ്ദാക്കുന്നതു ഉപയോക്താക്കളെ ബാധിക്കുമെന്നതിനാലാണു പിഴ ചുമത്താന്‍ ആവശ്യപ്പെടുന്നതെന്നും ട്രായി അറിയിച്ചു. ജിയോയുടെ ഫ്രീ വോയ്‌സ് കോളുകള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്.
ജിയോയുടെ കടന്നുവരവ് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചെന്നു മൂന്നു കമ്പനികളും അടുത്തിടെ പരസ്യമായി തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റെഗുലേറ്റര്‍ പിഴ ചുമത്തിയതോടെ കമ്പനികളുടെ തീരുമാനം പ്രസക്തമാണ്. പിഴ അടയ്ക്കാത്ത പക്ഷം കമ്പനികള്‍ക്കു സേവനം തുടരാനാകില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES