500 രൂപയുടെ ജിയോ ഫോണിന് എന്തൊക്കെയാവും പ്രത്യേകത

500 രൂപയുടെ ജിയോ ഫോണിന് എന്തൊക്കെയാവും പ്രത്യേകത

 

മുംബൈ: ഉപഭോക്താക്കളെ എന്നും തങ്ങളിലേക്കാകര്‍ഷിക്കാനുള്ള ബിസിനസ് ട്രിക്കുകളാണ് ജിയോ എന്നും സ്വീകരിച്ചിരുന്നത്. ഈ അടുത്ത് 500 രൂപയുടെ ഫോണ്‍ വിപണിയിലിറക്കുന്നതിന്റെ വാര്‍ത്ത പുറത്ത്‌വിട്ട് മറ്റ് മൊബൈല്‍ കമ്പനികളെ ഞെട്ടിച്ചിരിക്കുകയാണ് ജിയോ. എന്നാല്‍ ഈ ഫോണിന് എന്തൊക്കെയാവും പ്രത്യേകത എന്നാലോചിക്കുകയാണ് മൊബൈല്‍ ലോകം.
21ന് മുംബൈയില്‍ നടക്കുന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ വെച്ച് ഈ ഫോണ്‍ പുറത്തിറങ്ങിയേക്കും. ഫോണിന്റെ വിവരങ്ങളോ ചിത്രങ്ങളോ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും. ജി.പി.എസ് സംവിധാനമുള്ള ഫോണില്‍ 2000 എം.എ.എച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും വി.ജി.എ മുന്‍ക്യാമറയും ഫോണിലുണ്ടാകും.
സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും 500 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം തന്നെയായിരിക്കും ഈ 4ജി ഫോണ്‍. ജിയോയുടെ ലൈഫ് ബ്രാന്‍ഡിലായിരിക്കും ഫോണ്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close