ജെറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി രൂക്ഷം

ജെറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി രൂക്ഷം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഇതുമൂലം പ്രതിദിനം സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 140ല്‍ നിന്ന് 41 ആയി ചുരുങ്ങി. ശമ്പളം ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കമ്പനിയിലെ പൈലറ്റുമാര്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തിനകം ശമ്പള കുടിശ്ശിക മുഴുവനായി നല്‍കണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. മുംബൈയില്‍ ചേര്‍ന്ന പൈലറ്റുമാരുടെ സംഘടനയുടെ നിര്‍ണായക യോഗമാണ് തീരുമാനമെടുത്തത്.
അതേ സമയം, ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം സ്വരൂപിക്കാനുള്ള നീക്കങ്ങള്‍ സ്ഥാപകന്‍ നരേഷ് ഗോയല്‍ സജീവമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് പോലുള്ള കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close