ഓഗസ്റ്റ് ഒന്നു മുതല്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് 10 ദിവസം അവധി

ഓഗസ്റ്റ് ഒന്നു മുതല്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് 10 ദിവസം അവധി

 

ന്യൂഡല്‍ഹി: ഓഗസ്റ്റ് ഒന്നു മുതല്‍ മാസം 10 ദിവസം വീതം അവധിയെടുക്കാന്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേസ് നിര്‍ദേശം. അതുവഴി അവരുടെ വേതനത്തില്‍ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ തീരുമാനം. നടപടികള്‍ ജെറ്റ് എയര്‍വേസിന്റെ നാനൂറോളം ജൂനിയര്‍ പൈലറ്റുമാരെ ബാധിക്കും. ‘കമ്പനിയുടെ മൂല്യമേറിയ സ്വത്തായ നിങ്ങളുടെ ജോലി തുടര്‍ന്നും നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചെലവ് ഘടനയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ട്.. ഉചിതമായ വേതനത്തോടൊപ്പം മാസം പത്തു ദിവസത്തെ അവധി തരികയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും’ പൈലറ്റുമാര്‍ക്ക് അയച്ച കത്തില്‍ ജെറ്റ് എയര്‍വേസ് പറഞ്ഞു. ഇതിനോട് താത്പര്യമില്ലാത്തവര്‍ക്ക് മറ്റു സാധ്യതകള്‍ തേടാമെന്നും കമ്പനി കത്തില്‍ പറയുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close