സ്വാതന്ത്ര്യ ദിനത്തേടനുബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സിലും യാത്രാനിരക്കുകളില്‍ ഇളവ്

സ്വാതന്ത്ര്യ ദിനത്തേടനുബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സിലും യാത്രാനിരക്കുകളില്‍ ഇളവ്

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി:
സ്വാതന്ത്ര്യ ദിനത്തേടനുബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സും യാത്ര നിരക്കുകളില്‍ വന്‍ ഇളവ് നല്‍കുന്നു. ഇക്കോണമി ക്ലാസുകളില്‍ 30 ശതമാനവും പ്രീമിയര്‍ ക്ലാസുകളില്‍ 20 ശതമാനവും കിഴിവാണ് ജെറ്റ് എയര്‍വേയ്‌സ് നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം അഭ്യന്തര വിമാന യാത്രകള്‍ക്ക് സെപ്തംബര്‍ അഞ്ച് മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് സെപ്തംബര്‍ 15 മുതലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സ്വതന്ത്രദിനം എല്ലാ ഇന്ത്യക്കാര്‍ക്കും മികച്ച ഓര്‍മള്‍ നല്‍കുന്നതാക്കി മാറ്റുന്നതിനാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close