ജെറ്റിന്റെ 2,000 ജീവനക്കാരെ സ്‌പൈസ് ജെറ്റ് ഏറ്റെടുക്കും

ജെറ്റിന്റെ 2,000 ജീവനക്കാരെ സ്‌പൈസ് ജെറ്റ് ഏറ്റെടുക്കും

അളക ഖാനം-
സോള്‍: സര്‍വിസ് നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ പൈലറ്റുമാര്‍ ഉള്‍പ്പെടെ 2,000 ജീവനക്കാരെ ഏറ്റെടുക്കാന്‍ തയാറാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ജെറ്റിലെ ജീവനക്കാര്‍ മികച്ച യോഗ്യതയുള്ളവരും പ്രഫഷനലുകളുമാണെന്നും വരും നാളുകളില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
നിലവില്‍ ജെറ്റിലെ 1100ഓളം ജീവനക്കാര്‍ക്ക് അവസരം നല്‍കിക്കഴിഞ്ഞു. ഇത് 2,000 വരെ ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആകെ 1,400 ജീവനക്കാരാണ് സ്‌പൈസ് ജെറ്റിനുള്ളത്. 100 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഒമ്പത് രാജ്യാന്തര സര്‍വിസുകള്‍ ഉള്‍പ്പെടെ 62 ഇടങ്ങളിലേക്ക് ദിവസവും 575 സര്‍വിസുകളാണ് ജെറ്റ് നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സര്‍വിസ് നിര്‍ത്തിയ ജെറ്റിന്റെ 22 വിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് ഏറ്റെടുത്തിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close