ജെറ്റ് എയര്‍വേസ്; ഹിന്ദുജയും ഇത്തിഹാദും പിന്മാറി

ജെറ്റ് എയര്‍വേസ്; ഹിന്ദുജയും ഇത്തിഹാദും പിന്മാറി

രാംനാഥ് ചാവ്‌ല-
മുംബൈ: ജെറ്റ് എയര്‍വേസില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയില്‍നിന്നു ഹിന്ദുജ ഗ്രൂപ്പിന്റെയും ഇത്തിഹാദ് എയര്‍വേസിന്റെയും സംയുക്ത സംരംഭം പിന്‍മാറുന്നു. കടക്കെണിയെ തുടര്‍ന്നു പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റിന്റെ തിരിച്ചുവരവ് മോഹങ്ങളാണു നിറംമങ്ങുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് ജെറ്റ് ഓഹരിക്കായി നടത്തി വന്നിരുന്ന ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി.
ഇത്തിഹാദും നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ജെറ്റില്‍ നിക്ഷേപം നടത്തുന്നത് അപകടകരമാണെന്നു ഹിന്ദുജ ഗ്രൂപ്പിന്റെ രണ്ടു പ്രമോട്ടര്‍മാര്‍ നിലപാടെടുത്തതാണു കാര്യങ്ങള്‍ വഷളാക്കിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ജെറ്റിലെത്തിയതോടെ ഇത്തിഹാദും പിന്‍മാറാന്‍ കാരണമായി. വിദേശനിക്ഷേപ മാനദണ്ഡങ്ങള്‍ ജെറ്റ് പാലിച്ചില്ലെന്നു എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ജെറ്റ് ഓപ്പറേഷണല്‍ ക്രെഡിറ്റേഴ്‌സ് ദേശീയ കമ്പനി ട്രിബ്യൂണലില്‍ പാപ്പരത്ത ഹര്‍ജി നല്‍കിയിരുന്നു. നിക്ഷേപങ്ങളില്‍നിന്ന് ഇരുകമ്പനികളേയും വിലക്കിയെന്നാണു വിലയിരുത്തല്‍.

Post Your Comments Here ( Click here for malayalam )
Press Esc to close