ജെറ്റ്എയര്‍വേയ്‌സില്‍ പ്രതിസന്ധി

ജെറ്റ്എയര്‍വേയ്‌സില്‍ പ്രതിസന്ധി

രാംനാഥ് ചാവ്‌ല-
മുംബൈ: ജെറ്റ്എയര്‍വേയ്‌സിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിലും പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. കടക്കെണിയല്ല ഉടമകള്‍ തമ്മിലുള്ള കടുത്ത അഭിപ്രായഭിന്നതയാണ് ഇന്‍ഡിഗോയെ പ്രതിസന്ധിയിലാക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ സ്ഥാപകരായ രാകേഷ് ഗാങ്‌വാളും രാഹുല്‍ ഭാട്ടിയും തമ്മില്‍ ചില കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തുവെന്നാണ് ഇക്കണോമിക്‌സ് ടൈംസ് വ്യക്തമാക്കുന്നത്.
ഇന്‍ഡിഗോയുടെ ദീര്‍ഘകാല വികസന പദ്ധതികളെ കുറിച്ച് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കം നില നില്‍ക്കുന്നുവെന്നാണ് സൂചന. എന്നാല്‍, ഇത് നിയമവ്യവഹാരങ്ങളിലേക്ക് നീങ്ങില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വലിയ എയര്‍ക്രാഫ്റ്റുകളുപയോഗിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ച് ഇന്‍ഡിഗോയുടെ വികസനം സാധ്യമാക്കാനാണ് ഭാട്ടിയയുടെ പദ്ധതി. എന്നാല്‍, അഭ്യന്തര സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗാങ്‌വാള്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമേ മറ്റ് പല കാര്യങ്ങളിലും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close