ജനുവരിയില്‍ കാറുകളുടെ വില വര്‍ധിക്കും

ജനുവരിയില്‍ കാറുകളുടെ വില വര്‍ധിക്കും

ഫിദ
മുംബൈ: അടുത്ത ജനുവരി മുതല്‍ കാറുകളുടെ വില ഉയരും. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെ ഉത്പാദന ചെലവിലുണ്ടായ വര്‍ധനവാണ് വില വര്‍ധന്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനി മൂന്നുശതമാനംവരെയാണ് വില വര്‍ധിപ്പിക്കുക. ഇതുപ്രകാരം വിവിധ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 1.1 ലക്ഷം രൂപവരെയാണ് വര്‍ധിക്കുക. ഹോണ്ടയുടെ കാറുകള്‍ക്ക് 12 ശതമാനമാകും വിലവര്‍ധന. പരമാവധി 25,000 രൂപവരെയാണ് വര്‍ധനയുണ്ടാകുക.
മഹീന്ദ്ര ആന്റ് മഹീന്ദ്ര യുടെ കാറുകള്‍ക്ക് 7,000 രൂപ മുതല്‍ 30,000 രൂപവരെയും സ്‌കോഡയ്ക്ക് 14,000 മുതല്‍ 50,000 (23 ശതമാനം) രൂപവരെയുമാണ് വിലവര്‍ധിക്കുക. ഇസുസു മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയും വിലകൂടും.
ഇതോടൊപ്പം മറ്റ് വാഹന നിര്‍മാതാക്കളും വിലവര്‍ധനവുമായി മുന്നോട്ടുപോകുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.
അതേസമയം, രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്നിവ വിലവര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
വാര്‍ഷികാവസാന വില്‍പ്പനയില്‍ വിലക്കിഴിവ് നല്‍കി സ്‌റ്റോക്കുകള്‍ വിറ്റഴിച്ച് പുതിയ വര്‍ഷത്തില്‍ വിലവര്‍ധിപ്പിക്കുന്നരീതിയാണ് കാര്‍ കമ്പനികള്‍ സ്വീകരിച്ചുവരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close