ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം ഒരുലക്ഷംകോടി കടന്നു

ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം ഒരുലക്ഷംകോടി കടന്നു

ഗായത്രി-
കൊച്ചി: മോദിസര്‍ക്കാര്‍ അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ.) പദ്ധതിക്കുകീഴിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒരുലക്ഷംകോടി രൂപ കടന്നു. പി.എം.ജെ.ഡി.വൈ.ക്കു കീഴിലുള്ള 36.6 കോടി ബാങ്ക് അക്കൗണ്ടുകളിലായി ജൂലൈ മൂന്നുവരെ 1,00,495.94 കോടി രൂപയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകളിലെ പണത്തിന്റെ അളവ് കൃത്യമായി കൂടുന്നുണ്ട്. ജൂണ്‍ ആറിന് ഇത് 99,649.84 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ച 99,232.71 കോടി രൂപയും.
2014 ഓഗസ്റ്റ് 28നാണ് എല്ലാവര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ജന്‍ധന്‍ യോജന തുടങ്ങിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close