ജെയിംസ് വളപ്പില,ലൈഫ് ഇന്‍ഷുറന്‍സ് അഡൈ്വസറി ബോര്‍ഡംഗം

ജെയിംസ് വളപ്പില,ലൈഫ് ഇന്‍ഷുറന്‍സ് അഡൈ്വസറി ബോര്‍ഡംഗം

 

ചെന്നൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യാ സോണല്‍ അഡൈ്വസറി ബോര്‍ഡിലേക്ക് ജയിംസ് വളപ്പിലയെ 2017-19 വര്‍ഷത്തിലേക്ക് തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് അഞ്ചു പ്രതിനിധികളാണ് സൗത്ത് ഇന്ത്യ സോണല്‍ അഡ്വൈസറി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ത്വരിതഗതിയിലുള്ള വികസനത്തിനുവേണ്ടി ജനങ്ങളുടെ ഭാഗത്തുനിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് സമര്‍പ്പിക്കുക എന്നതാണ് ദൗത്യം. വളപ്പില കമ്യൂണിക്കേഷന്‍ എംഡി, കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ജെയിംസ്.

Post Your Comments Here ( Click here for malayalam )
Press Esc to close