ഇസബെല്‍ കൈഫും സിനിമയിലേക്ക്

ഇസബെല്‍ കൈഫും സിനിമയിലേക്ക്

അളക ഖാനം
ബോളിവുഡിന്റെ സുന്ദരി കത്രീന കൈഫിന്റെ അനിയത്തി ഇസബെല്‍ കൈഫ് സിനിമയിലേക്ക് വരുന്നു. സൂരജ് പഞ്ചോളി നായകനാകുന്ന ടൈം ടു ഡാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇസബെല്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നൃത്തത്തോട് അഭിനിവേശമുള്ള ഇസബെല്ലിന് ബോളിവുഡിലെ നൃത്തം കണ്ടപ്പോഴാണ് സിനിമയിലേക്ക് വരാന്‍ ആഗ്രഹം തോന്നിയതെന്നാണ് സൂചന. ചിത്രം മെയില്‍ പുറത്തിറങ്ങും. സിനിമ കൂടാതെ ഒരു ബ്യൂട്ടി പ്രൊഡക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഇസബെല്‍. സോഷ്യല്‍ മീഡിയകളാവട്ടെ ഇതിനകം ഇസബെല്ലിന് സ്വാഗതം ചെയ്തു കഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close