‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഗായത്രി-
തിരു: ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണ്. ചിത്രത്തിനായി അതിസാഹസിക സര്‍ഫിംഗുമായാണ് പ്രണവ് എത്തുന്നത്. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള മികച്ച ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. പുലിമുരുകനും രാമലീലക്കും ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിമ്മിക്കുന്നത്. ചിത്രം ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ പ്രണവിനെ കൂടാതെ റേച്ചല്‍ ഡേവിഡ്, ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാജു കെഎസ്, ഇന്നസെന്റ്, സിദ്ദീഖ്, ജി സുരേഷ് കുമാര്‍, നെല്‍സണ്‍ സൂറാനന്ദ്, ഹരീഷ് രാജ്, അഭിഷേക് രവീന്ദ്രന്‍, പാര്‍വതി ടി, ആന്റണി പെരുമ്പാവൂര്‍, ബിജുക്കുട്ടന്‍, വിനോദ് കേടാമംഗലം, ശ്രീധന്യ, മേഘ തോമസ് തുടങ്ങി വലിയ ഒരു താര നിരതന്നെയുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close