ഇനി വീഡിയോ അധിഷ്ഠിത പോളിസി എടുക്കാം

ഇനി വീഡിയോ അധിഷ്ഠിത പോളിസി എടുക്കാം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇനി വീഡിയോയിലൂടെ കണ്ട് പോളിസി എടുക്കാം. കോവിഡ് 19 പാന്‍ഡെമിക്കിന്റെ ആഘാതത്തെ നേരിടുന്ന ഇന്‍ഷുറന്‍സ് മേഖലയെ സഹായിക്കുന്നതിനുമായി ഭാവിയിലെ ഉപഭോക്താക്കള്‍ക്കായി വീഡിയോ ബേസ്ഡ് ഐഡന്റിഫിക്കേഷന്‍ പ്രോസസ് (വിബിഐപി) ലൂടെ കണ്ട് പോളിസി എടുക്കാമെന്ന് IRDAI.
KYC പ്രക്രിയയുടെ ഭാഗമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇനിമുതല്‍ വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം വിബിഐപി സ്വീകരിക്കാമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ ജനറല്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് IRDAI ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ വീട്ടിലിരുന്നു തന്നെ ഓഫീസിലെന്ന പോലെ പോളിസി നടപടികള്‍ പൂര്‍ത്തിയാക്കാം. കമ്പനികള്‍ അധികാരപ്പെടുത്തിയ വ്യക്തി ഇത് പൂര്‍ണമായും റിക്കോഡ് ചെയ്ത് രേഖയാക്കും. ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ വിവരങ്ങള്‍ നേടുന്നതിനും നല്‍കിയിട്ടുള്ള വിവരങ്ങളുടെ കൃത്യത കണ്ടെത്തുന്നതിനും ഉപഭോക്താവുമായി തത്സമയം, സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള ഓഡിയോവിഷ്വല്‍ ആശയവിനിമയം ഏറ്റെടുക്കുന്നതിലൂടെ ഇന്‍ഷുററുടെ ഒരു പ്രതിനിധി ഉപഭോക്തൃ തിരിച്ചറിയല്‍ രീതിയാണ് വിബിഐപി.
ഇതിനായി കമ്പനികള്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാം. കസ്റ്റമറുടെ ഇന്ത്യയിലെ സാനിധ്യമുറപ്പാക്കാന്‍ Geotagging സംവിധാനവും ഉപയോഗിക്കാം.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close