ഇറാനുമായി ഖത്തര്‍ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു

ഇറാനുമായി ഖത്തര്‍ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു

അളക ഖാനം
ദുബൈ: ഇറാനുമായി ഖത്തര്‍ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം ഇന്ന് രാവിലെയാണ് ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം അറിയിച്ചത്. ഖത്തര്‍ അംബാസഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസഡറെ നിയമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനും അറബ് രാജ്യങ്ങളും ബന്ധം വഷളായതിനെ തുടര്‍ന്ന് 2016ന്റെ തുടക്കത്തിലാണ് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്. എന്നാല്‍, വ്യപാര ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തുടര്‍ന്നിരുന്നു. ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close