ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്ക്

ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്ക്

അളക ഖാനം-
ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്. അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ പാഠം പഠിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് കോടതി ഐഫോണ്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് ചില പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക. ആപ്പിളിന്റെ ഏറെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന. കേസിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് ആപ്പിളിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഈ വിലക്ക് ചൈനയിലെ ഐഫോണ്‍ വില്‍പ്പനയില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവ് ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം തങ്ങളുടെ എല്ലാ മോഡലുകളും ചൈനീസ് വിപണിയില്‍ വില്‍പനക്കുണ്ടാകുമെന്നും. തീരുമാനം പുനഃപരിശോധിക്കാനുള്ള അപേക്ഷ തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close