ഐഫോണ്‍ മൂന്ന് മോഡലുകള്‍ പുറത്തിറക്കി

ഐഫോണ്‍ മൂന്ന് മോഡലുകള്‍ പുറത്തിറക്കി

ഫിദ-
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ X എസ്, X എസ് മാക്‌സ്, X ആര്‍ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പിള്‍ X എസിന് 5.8 ഇഞ്ചും X എസ് മാക്‌സിന് 6.5 ഇഞ്ചുമാണ് ഡിസ്‌പ്ലേ വലിപ്പം. സുപ്പര്‍ റെറ്റിന ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.
ഐഫോണ്‍ എക്‌സിലെ അ11 പ്രൊസസര്‍ മാറ്റി കൂടുതല്‍ കരുത്ത് കൂടിയ അ12 ആണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. പഴയ പ്രൊസസറുമായി താരത്മ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്. മുന്‍ മോഡലിനേക്കാള്‍ 40 ശതമാനം ബാറ്ററി ഉപയോഗവും കുറവാണ്. 50 ശതമാനം കൂടുതല്‍ വേഗതയില്‍ ഗ്രാഫിക്‌സും പ്രത്യേകതയാണ്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. സാധാരണ സ്ലിം സ്ലോട്ട് കൂടാതെ ഇസിം കാര്‍ഡ് കൂടി പുതിയ ഐഫോണില്‍ ഉപയോഗിക്കാം.
12 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണ് മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഒരു കാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ഇരുഫോണുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിംഗിലുള്‍പ്പടെ ഇതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാവും.
കൂടുതല്‍ ആളുകളിലേക്ക് ഐഫോണ്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഫോണ്‍ ത ആര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയത്. 6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയുമായാണ് ഐഫോണ്‍ X ആര്‍ പുറത്തിറങ്ങുന്നത്. വില കുറഞ്ഞ മോഡലായ ഐഫോണ്‍ X ആറില്‍ വൈഡ് ആംഗിള്‍ ലൈന്‍സുമായെത്തുന്ന ഒരു കാമറ മാത്രമാണ് ഉള്ളത്. 64,128,256 ജി.ബി വേരിയന്റുകളില്‍ ഐഫോണ്‍ X ആര്‍ വിപണിയിലെത്തും. 749 ഡോളറിലാണ് ഐഫോണ്‍ X ആറിന്റെ വില തുടങ്ങുന്നത്. മറ്റ് രണ്ട് മോഡലുകള്‍ക്കും യഥാക്രം 999 ഡോളറും 1099 ഡോളറുമാണ് വില.

Post Your Comments Here ( Click here for malayalam )
Press Esc to close